
വലിയപതാൽ: വലിയപതാൽ ആദിവാസി ഉന്നതിയിലുള്ള കമ്മ്യൂണിറ്റി ഹാളിലേക്ക് വെച്ചൂച്ചിറ ജനമൈത്രി പൊലീസിന്റെ സഹായത്തോടെ വാട്ടർ ടാങ്ക് നൽകി. വെച്ചൂച്ചിറ സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ആർ.സുരേഷിന്റെ നിർദ്ദേശപ്രകാരം എസ്.ഐ വി.പി.സുഭാഷ്, എ.എസ്.ഐ പി.ജി.ബിജു എന്നിവർ ചേർന്ന് ഊര് മൂപ്പൻ വി.ആർ.സജിക്ക് കൈമാറി. ഗ്രാമ പഞ്ചായത്തംഗം തങ്കമ്മ രാജേന്ദ്രൻ അദ്ധ്യക്ഷയായി. 18 ഊര് നിവാസികൾക്ക് സൗജന്യ കണ്ണട നൽകി. പൊലീസ് ഓഫീസർമാരായ അർജുൻ ഗോപിനാഥ്, അൻസൽ ജബ്ബാർ, ശ്രീകാന്ത്, ജിബിൻ.കെ.ജോർജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |