
മുളന്തുരുത്തി: കസ്തൂർബാ ഗാന്ധി ദർശൻ വേദി സംഘടിപ്പിച്ച കസ്തൂർബാ ഗാന്ധി അനുസ്മരണവും ഗാന്ധിസ്മൃതി സദസും കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർപേഴ്‌സൺ നിജി ബിജു അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യപ്രവർത്തക ഡോ. മറിയ ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിദർശൻ വേദി സംസ്ഥാന സെക്രട്ടറി വി.എസ് ദിലീപ് കുമാർ മാമ്പുഴക്കരി അനുസ്മരണവും വി.ജെ പൗലോസ് സന്ദേശവും നൽകി. ഡി.സി.സി ജനറൽ സെക്രട്ടറി റീസ് പുത്തവീട്ടിൽ, എം.എം ഷാജഹാൻ, ജോളി പി. തോമസ്, ജെറിൻ ടി. ഏലിയാസ്, പ്രശാന്ത് പ്രഹ്ലാദ്, പുഷ്‌കല ഷണ്മുഖൻ, ബിനി ഷാജി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |