SignIn
Kerala Kaumudi Online
Tuesday, 24 February 2026 3.02 AM IST

6വയസുകാരന് അമ്മ കരൾ പകുത്ത് നൽകും  ശസ്ത്രക്രിയയ്ക്ക് പണമില്ല

Increase Font Size Decrease Font Size Print Page
photo

നെടുമങ്ങാട്: കരൾ പകുത്ത് നൽകാൻ അമ്മ തയ്യാറായിട്ടും ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ ആറു വയസുകാരന്റെ ചികിത്സ മുടങ്ങി. പൂവക്കാട് ഹിമ ഭവനിൽ ശരത്തിന്റെയും ഹിമയുടെയും മകൻ യുവാൻ ശരത്തിന്റെ കരൾ മാറ്റിവയ്ക്കൽ ചികിത്സയാണ് പണമില്ലാത്തതിനാൽ മുടങ്ങിയത്. 35 ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ജന്മനാ കുഞ്ഞിന്റെ കരളിന് തകരാറുണ്ടായിരുന്നു. ജനിച്ച് 47 ദിവസം കഴിഞ്ഞപ്പോൾ എസ്.എ.ടി ആശുപത്രിയിൽ ഒരു ശസ്ത്രക്രിയ നടത്തി.ഇതിനുശേഷം കരൾ മാറ്റി വയ്ക്കണമെന്ന് ഡോക്ടർമാർ അറിയിച്ചെങ്കിലും ഏഴു മാസം മുൻപ് വരെ പ്രശ്നങ്ങളില്ലാതെ കടന്നുപോയി.പനയമുട്ടം ഗവ.എൽ.പി സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന യുവാൻ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇപ്പോൾ പഠിക്കാൻ പോകുന്നില്ല. കരൾ മാറ്റിവയ്ക്കണമെന്ന് ഡോക്ടർ അറിയിച്ചിട്ട് ഒരു മാസം കഴിഞ്ഞു. കരൾ നൽകാൻ ഹിമ തയ്യാറാണ്. അച്ഛൻ ശരത്തിന് പെയിന്റിംഗ് ജോലിയാണ്.ചികിത്സയ്ക്കായി നിരന്തരം ആശുപത്രിയിൽ പോകുന്നതിനാൽ ഇപ്പോൾ ജോലിക്ക് പോകാൻ കഴിയുന്നില്ല. സഹായത്തിനായി അമ്മ ബി.എം.ഹിമയുടെ പേരിൽ കാനറ ബാങ്കിന്റെ പനവൂർ ശാഖയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.യു.പി.ഐ അക്കൗണ്ട് ഹിമ (ഹിമ ശരത്)യുടെ പേരിൽ തന്നെ.(അക്കൗണ്ട് നമ്പർ: 110292823286. ഐ.എഫ്എസ്‌.സി: സി.എൻ.ആർ.ബി 0014012. യു.പി.ഐ അക്കൗണ്ട് നമ്പർ: 9562326131.ഫോൺ : 9562326131.)

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.