
മാന്നാർ: കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ ചെങ്ങന്നൂർ മണ്ഡലത്തിൽ 27 പാലങ്ങളുടെ നിർമ്മാണം പൂർത്തികരിച്ചെന്നും രണ്ടു പാലങ്ങളുടെ നിർമ്മാണം അടുത്ത ദിവസം ആരംഭിക്കുമെന്നും മന്ത്രി സജിചെറിയാൻ. ചെങ്ങന്നൂർ- മാവേലിക്കര നിയോജകമണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വെൺമണി ശാർങ്ങക്കാവ് പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വരും നാളുകളിൽ ചെങ്ങന്നൂർ അറിയപ്പെടുന്നത് അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ പേരിലായിരിക്കുമെന്നും ആദ്യഘട്ട നിർമ്മാണം പൂർത്തിയായ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം 28ന് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ എം.എസ് അരുൺ കുമാർ എം.എൽ.എ അദ്ധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയർ ഹൈജീൻ ആൽബർട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ മുഖ്യാതിഥിയായി. എം.എച്ച് റഷീദ്, എം.ശശികുമാർ, എൻ.സുധാമണി, സി.അനു, രാജേഷ് കുമാർ, ടി.വിശ്വനാഥൻ, ജി.മായാദേവി, സ്വപ്ന സുരേഷ്, എ.കെ ബീന, സൗമ്യ രാജേഷ്, കെ.ആർ.സജീവ്, അബ്ദുള്ളക്കുട്ടി, വി.എസ് ബിജു, അജിത്ത് ആയിക്കാട്, ബി.ബിനു, എം.ഡി.ശ്രീകുമാർ, ഹരിപ്രകാശ്, കെ.സി.ഡാനിയേൽ, സുബൈർ, കെ.സഞ്ജു, സുരേന്ദ്രൻ പള്ളിക്കൽ, ദിലീപ്ഖാൻ, രാജു മോളേത്ത്, സാദത്ത് ചാരുംമൂട് എന്നിവർ സംസാരിച്ചു. വെൺമണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസ് സ്വാഗതവും പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സബിതാബീവി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |