SignIn
Kerala Kaumudi Online
Wednesday, 25 February 2026 4.57 AM IST

ശബരിമല എയർപോർട്ട്: വിജ്ഞാപനം റദ്ദാക്കിയതിനെതിരെ സർക്കാരിന്റെ അപ്പീൽ

Increase Font Size Decrease Font Size Print Page
cheruvalli

കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി എരുമേലി, മണിമല വില്ലേജുകളിലെ ചെറുവള്ളി എസ്റ്റേറ്റും സമീപ പ്രദേശങ്ങളും ഉൾപ്പെടുന്ന 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനം സിംഗിൾ ബെഞ്ച് റദ്ദാക്കിയതിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി.

അപ്പീൽ പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് എതിർകക്ഷികൾക്ക് നോട്ടീസിന് നിർദ്ദേശിച്ചു. തത്‌സ്ഥിതി തുടരണമെന്നും വ്യക്തമാക്കി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകുന്നുണ്ടെന്ന് ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥരായ അയന ചാരിറ്റബിൾ ട്രസ്റ്റും അറിയിച്ചു. തുടർന്ന് വിഷയം മാർച്ച് 4ന് പരിഗണിക്കാൻ മാറ്റി.
വലിയ വിമാനത്താവളത്തിന് പോലും കുറഞ്ഞത് 1200 ഏക്കർ ഭൂമി മതിയാകും എന്നിരിക്കേ, 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് എന്തിനെന്ന് വ്യക്തമാക്കാൻ സർക്കാരിനായില്ലെന്നു വിലയിരുത്തിയായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ആധുനിക ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾക്ക് 2000 ഏക്കറിലധികം സ്ഥലം വേണമെന്നും ഇത് ശരിയായി മനസ്സിലാക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ അപ്പീൽ.

TAGS: CHERUVALLI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.