SignIn
Kerala Kaumudi Online
Thursday, 26 February 2026 3.56 AM IST

എം.ജി കലോത്സവത്തിന് നാളെ തിരുവല്ലയിൽ തിരിതെളിയും

Increase Font Size Decrease Font Size Print Page
logo

തിരുവല്ല : മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ കലോത്സവം 'ഇണൈമൈ' നാളെ തിരുവല്ലയിൽ തുടങ്ങും. 27മുതൽ മാർച്ച്‌ 5വരെയാണ് കലോത്സവം. നാളെ വൈകിട്ട് 3ന് തിരുവല്ല മാർത്തോമാ റെസിഡൻഷ്യൽ സ്കൂൾ ഗ്രൗണ്ടിൽ നിന്ന് മുഖ്യവേദിയായ പബ്ലിക് സ്റ്റേഡിയത്തിലേക്ക് സംസ്കാരിക ഘോഷയാത്ര നടക്കും. തുടർന്ന് മന്ത്രി സജി ചെറിയാൻ കലോത്സവം ഉദ്ഘാടനം ചെയ്യും. 14വർഷങ്ങൾക്ക് ശേഷമാണ് തിരുവല്ലയിൽ സർവകലാശാല കലോത്സവം എത്തുന്നത്. മത്സരങ്ങളിൽ പങ്കെടുക്കാനും കലാമാമാങ്കത്തിന് സാക്ഷിയാകാനും എത്തിച്ചേരുന്ന എല്ലാവർക്കും സുഗമമായി പങ്കെടുക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയതായി സംഘടകസമിതി ചെയർമാൻ മാത്യു ടി.തോമസ് എം.എൽ.എ, ജനറൽ കൺവീനർ അമൽ കെ.എസ്, വൈസ് ചെയമാൻ അഡ്വ.ഫ്രാൻസിസ് വി.ആന്റണി, ജോ.കൺവീനർ അനന്ദു മധു, കെ.എസ് ഹരികൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മത്സരാർത്ഥികളുടെ രജിസ്‌ട്രേഷൻ 11000 പിന്നിട്ടു. 9 വേദികളിലായി 91 ഇനങ്ങളിലാണ് മത്സരങ്ങൾ. ട്രാൻസ്‌ജെൻഡർ മത്സരാർത്ഥികളുമുണ്ട്. പത്തനംതിട്ട,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളിലെ കോളേജുകളും ആലപ്പുഴ ജില്ലയിലെ മൂന്ന് കോളേജുകളും പങ്കെടുക്കും.ഈ കലോത്സവം മുതൽ സ്ക്രിപ്റ്റ് റൈറ്റിങ് പുതിയ മത്സരയിനമാണ്. കൂടുതൽ പോയിന്റ് നേടുന്നവർക്ക് കലാപ്രതിഭ, കലാതിലക പട്ടം ലഭിക്കും.

കലയുടെ നിറവിൽ ഒൻപത് വേദികൾ


കലാ-സാംസ്കാരിക, സാമൂഹിക, ആനുകാലിക വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് വേദികൾക്ക് പേര് നൽകിയിരിക്കുന്നത്. മുഖ്യവേദിയായ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് കേരളം എന്നാണ് പേര്. സമീപത്തെ രണ്ടാംവേദിയായ പുഷ്‌മേള ഗ്രൗണ്ടിന് ആലിൻ ഷെറിന്റെ പേരാണ്. മൂന്നാംവേദിയായ മാർത്തോമ്മാ കോളേജ് ഓഡിറ്റോറിയത്തിന് വി.എസ് അച്യുതാനന്ദന്റെ പേരാണ് നൽകിയിരിക്കുന്നത്. നാലാംവേദിയായ ടൈറ്റസ് ടീച്ചേഴ്സ് കോളേജ് ഓഡിറ്റോറിയത്തിന്റെ പേര് മുണ്ടക്കൈ ചൂരൽമല എന്നാണ്. അഞ്ചാംവേദിയായ മാർത്തോമ്മാ കോളേജ് സെമിനാർ ഹാളിന്റെ പേര് ഭാവന. ആറാംവേദി കോളേജിലെ കൊമേഴ്‌സ് ഹാളിന് ലൈഫ് എന്നാണ് പേര്. ഷാജി എൻ കരുണിന്റെ പേരിലാണ് ഏഴാം വേദിയായ കോളേജിലെ മാത്‍സ് ഹാൾ. എട്ടാംവേദിയായ കോളേജിലെ ഹിസ്റ്ററി വിഭാഗം ഹാളിന് എംടി.വാസുദേവൻ നായരുടെ പേരാണ്. ഒൻപതാം വേദിയായ കോളേജിലെ പരീക്ഷാഹാൾ എം.കെ സാനുവിന്റെ പേരിലുമാണ് ഒരുക്കിയിരിക്കുന്നത്.
ഡോ.ഫീലിപ്പോസ് മാർ ക്രിസോസ്റ്റം, ചലച്ചിത്രതാരം എം.ജി സോമൻ, സംവിധായകൻ കെ.ജി ജോർജ് എന്നിവരുടെ പേരുകളിൽ പ്രധാന വേദികളുടെ കവാടങ്ങളും സജ്ജമാക്കി.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.