
ചെങ്ങന്നൂർ: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിക്കെതിരെ തെളിവ് ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്ന് കണ്ടെത്തി കോടതി ജാമ്യം അനുവദിച്ചിട്ടും തന്ത്രിക്കെതിരെ സി.പി.എം രംഗത്തുവരുന്നതിന്റെ കാരണം അവരുടെ ഹൈന്ദവ വിരുദ്ധ നിലപാടുകളാണെന്ന് ബി.ജെ.പി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി ആരോപിച്ചു. ഹിന്ദുക്കളെ അപമാനിക്കാനുള്ള സി.പി.എമ്മിന്റെ കരുതിക്കൂട്ടിയുള്ള ശ്രമമാണിത്. തുടക്കത്തിൽത്തന്നെ ഇതിനുപിന്നിലുള്ള ഗൂഢാലോചന ബി.ജെ.പി തുറന്നുകാട്ടിയിരുന്നു . ദേവസ്വം മന്ത്രി ഭരണകാര്യങ്ങളിൽ ഇടപെടുന്നുണ്ടെന്ന് ദേവസ്വം കമ്മിഷണറും മുൻ ജീവനക്കാരുമടക്കം വ്യക്തമാക്കിയിട്ടുണ്ട്. ബോർഡിന് തീരുമാനമെടുക്കണമെങ്കിൽ മന്ത്രിസഭയുടെ അനുമതി വേണമെന്ന കാര്യം പലപ്പോഴായി ജീവനക്കാരും വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |