SignIn
Kerala Kaumudi Online
Thursday, 26 February 2026 3.59 AM IST

ഡോ. വിനയ് ഗോയൽ മലപ്പുറം ജില്ലാ കളക്ടറായി നാളെ ചുമതലയേൽക്കും

Increase Font Size Decrease Font Size Print Page

മലപ്പുറം: ജില്ലയുടെ പുതിയ കളക്ടറായി ഡോ. വിനയ് ഗോയൽ ഫെബ്രുവരി 27 ന് രാവിലെ 10 ന് ചുമതലയേൽക്കും. കളക്ടറായ വി.ആർ വിനോദിന് റവന്യൂ വകുപ്പിൽ ജോയിന്റ് കമ്മീഷണറായി സ്ഥലം മാറ്റം ലഭിച്ച ഒഴിവിലേക്കാണ് നിയമനം.
2016 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ. വിനയ് ഗോയൽ ഹരിയാന സ്വദേശിയാണ്. നിലവിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജോയിന്റ് ഡയറക്ടറും ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷൻ ഡയറക്ടറും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ഇഹെൽത്ത് കേരള പ്രോജക്ട് ഡയറക്ടറുമാണ്.

തിരുവല്ല സബ് കളക്ടറായും തിരുവനന്തപുരം ജില്ലാ ഡെവലപ്‌മെന്റ് കമ്മിഷണറായും പ്രവർത്തിച്ചു. കേരള റോഡ് ട്രാൻസ്‌പോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായും പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായും കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് സെക്രട്ടറിയായും സ്മാർട്ട് സിറ്റി തിരുവനന്തപുരം സി.ഇ.ഒയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഹരിയാനയിലെ റോഹ്തക് പി.ജി.ഐ.എം.എസിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ അദ്ദേഹം അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽ നിന്ന് പൊതുജനാരോഗ്യത്തിൽ ബിരുദാനന്തര ബിരുദം നേടി.
ഡോ. അനുഭൂതി ആണ് ഭാര്യ. നാല് വയസുള്ള അഭിശ്രീ മകളാണ്.

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.