കോഴിക്കോട്: കൊളത്തറ ശിവദാസ് സ്മാരക ഗ്രന്ഥശാല ജില്ലാ ലൈബ്രറി കൗൺസിൽ പദ്ധതിയുടെ ഭാഗമായി വയോജന സൗഹൃദ സംഗമവും ചെറുവണ്ണൂർ നല്ലളം ഹോമിയോപ്പതി ആശുപത്രിയുടെയും ചെറുവണ്ണൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും നേതൃത്വത്തിൽ ആരോഗ്യ ക്ലാസും യോഗ പരിശീലനവും സംഘടിപ്പിച്ചു . വാർഡ് കൗൺസിലർ ആദം മാലിക്ക് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സന്തോഷ് യു അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ സൗത്ത് മേഖല കൺവീനർ ചന്ദ്രശേഖരൻ പ്രസംഗിച്ചു. സെക്രട്ടറി രജിത്ത് മുല്ലശ്ശേരി, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പ്രേമലത തെക്കുവീട്ടിൽ, ഗ്രന്ഥശാല ഉപദേശക സമിതി അംഗം പുല്ലോട്ട് ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ബിനേഷ് ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ബേബി രസ്ന എന്നിവർ ക്ലാസെടുത്തു. യോഗ ട്രെയിനർ പ്രജിത മാളായി യോഗ പരിശീലിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |