
കൊച്ചി: ഫെബ്രുവരി 20ന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 211 കോടി ഡോളർ കുറഞ്ഞ് 72,360.8 കോടി ഡോളറിലെത്തി. ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾ ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച രൂക്ഷമാക്കിയതോടെ റിസർവ് ബാങ്ക് ഡോളർ വിറ്റഴിച്ചതാണ് ശേഖരം കുറയാൻ ഇടയാക്കിയത്. മുൻവാരം വിദേശ നാണയ ശേഖരം 72572.7 കോടി ഡോളറിലെത്തി റെക്കാഡിട്ടിരുന്നു. അവലോകന കാലയളവിൽ യൂറോ, യെൻ എന്നിവ അടക്കമുള്ള വിദേശ നാണയങ്ങളുടെ മൂല്യം 103.9 കോടി ഡോളർ കുറഞ്ഞു. സ്വർണ ശേഖരത്തിന്റെ മൂല്യം 97.7 ലക്ഷം ഡോളർ കുറഞ്ഞ് 12,748 കോടി ഡോളറായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |