
കൊച്ചി: രാജ്യത്തെ മുൻനിര ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ എസ്.കെ ഫിനാൻസും ഐ.സി.ഐ.സി.ഐ പ്രുഡെൻഷ്യൽ ഇൻഷ്വറൻസുമായി തന്ത്രപരമായ സഹകരണത്തിന് ധാരണയായി. ഇതിലൂടെ ഉപഭോക്താക്കൾക്ക് ഗ്രൂപ്പ് ക്രെഡിറ്റ് ഇൻഷ്വറൻസും സാമ്പത്തിക പരിരക്ഷയും ലഭിക്കും. സഹകരണത്തിലൂടെ എസ്.കെ ഫിനാൻസിന് ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലുമുള്ള 9.3ലക്ഷത്തിലേറെ ഉപഭോക്താക്കൾക്ക് വായ്പാ കേന്ദ്രീകൃത ഇൻഷ്വറൻസ് പദ്ധതികൾ നൽകാനാകും. ഉത്തരവാദിത്തത്തോടെ വായ്പകൾ നേടുന്നതിനും കൂടുതൽ മെച്ചപ്പെട്ട സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും സഹകരണം വഴിയൊരുക്കും. നഷ്ട സാദ്ധ്യതകൾ മെച്ചപ്പെട്ട രീതിയിൽ ആസൂത്രണം ചെയ്യാനും കുടുംബത്തിന്റെ സാമ്പത്തിക പദ്ധതികൾ തടസപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുമാകും.
എസ്.കെ ഫിനാൻസുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഐ.സി.ഐ.സി.ഐ പ്രുഡെൻഷ്യൽ ലൈഫ് ഇൻഷ്വറൻസ് ക്രെഡിറ്റ് ലൈഫ് ആൻഡ് പ്രൊട്ടക്ഷൻ വിഭാഗം വിതരണ മേധാവി ഉപേന്ദ്ര പ്രഭു പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |