SignIn
Kerala Kaumudi Online
Saturday, 28 February 2026 12.16 PM IST

വീണാ ജോർജിനെ പരിഹസിച്ച് വി.ഡി സതീശൻ

Increase Font Size Decrease Font Size Print Page

പത്തനംതിട്ട: ആറമുള മണ്ഡലത്തിലെ പുതുയുഗ യാത്രാ വേദിയിൽ മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അഭിനയത്തിന്റെ പേരിൽ പി.ജെ.കുര്യനും ആന്റോ ആന്റണിയുമായി വഴക്കിട്ടിരിക്കുകയാണ്. കാരണം, പുതിയ സർക്കാർ വരുമ്പോൾ അഭിനയത്തിനുള്ള സംസ്ഥാന അവാർഡ് വീണാ ജോർജിന് നൽകണമെന്ന് പി.ജെ.കുര്യനും ദേശീയ തലത്തിൽ ഉർവശി അവാർഡ് നൽകണമെന്ന് ആന്റോ ആന്റണിയും വാദിച്ചു. ഞാൻ രണ്ടുപേരോടും പിണങ്ങിയിട്ട് ഓസ്കാർ അവാർഡിന് ശുപാർശ നൽകേണ്ട അഭിനയമാണെന്ന് പറഞ്ഞു. മുദ്രാവാക്യം വിളികേട്ട് ലോകത്ത് ആദ്യമായാണ് ഒരാളുടെ കഴുത്തുളുക്കുന്നത്. ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്. ഇതിൽ നിന്ന് ശ്രദ്ധതിരിക്കാൻ ആറന്മുള എം.എൽ.എ എന്തൊരു നാടകമാണ് കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അവർ കാണിച്ച കള്ളത്തരത്തിന് കേരളം മുഴുവൻ ആക്രമിക്കപ്പെട്ടു. ഞങ്ങളുടെ കുട്ടികളെ കരിങ്കൊടി കാണിച്ചതിന് വധശ്രമത്തിന് ജയിലിലിട്ടുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആശുപത്രിയിൽ ഉപകരണങ്ങൾ വാങ്ങിയതിന്റെ പിന്നാമ്പുറ കഥകൾ അറിയാമെന്നും സമയമാകുമ്പോൾ പറയാമെന്നും അദ്ദേഹം പറഞ്ഞു.

വെന്റിലേറ്ററിലായ ആരോഗ്യ കേരളത്തെ നമ്മൾ ആരോഗ്യവതിയാക്കും. ലോക രാജ്യങ്ങളിൽ നിന്ന് പോലും കേരളത്തിൽ ആളുകൾ ചികിത്സയ്ക്കായി എത്തുന്ന ആരോഗ്യത്തിന്റെ ഡെസ്റ്റിനേഷൻ പോയിന്റാകുമെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.

TAGS: LOCAL NEWS, PATHANAMTHITTA, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.