
സുക്രേ: ബൊളീവിയൻ വ്യോമസേനയുടെ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ 15 മരണം. 30 പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം എൽ ആൽട്ടോയിലെ തിരക്കേറിയ റോഡിലാണ് വിമാനം തകർന്നുവീണത്. സെൻട്രൽ ബാങ്കിൽ നിന്ന് പുതിയതായി അച്ചടിച്ച കറൻസി നോട്ടുകളുമായി പോവുകയായിരുന്ന വിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്.
എൽ ആൾട്ടോ അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേർന്നുള്ള തിരക്കേറിയ റോഡിലും സമീപത്തുള്ള വാഹനങ്ങളിലും ഇടിച്ചാണ് സൈനിക വിമാനം തകർന്നുവീണത്. അപകടത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ മരിച്ചവരിൽ സാധാരണക്കാരും വിമാനത്തിലുണ്ടായിരുന്നവരും ഉൾപ്പെടുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുണ്ട്. അപകടകാരണം വ്യക്തമല്ലെങ്കിലും പ്രതികൂല കാലാവസ്ഥയാണ് കാരണമെന്നാണ് നിഗമനം. അപകടത്തെത്തുടർന്ന് എൽ ആൾട്ടോ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |