SignIn
Kerala Kaumudi Online
Saturday, 28 February 2026 9.36 PM IST

ആറ്റുകാൽ പൊങ്കാലയ്‌ക്ക് ലക്ഷങ്ങളെത്തുന്ന വാർഡിൽ കുടിവെള്ളമില്ല, സാധാരണനിലയിലാക്കണമെന്ന് ഉത്തരവ്

Increase Font Size Decrease Font Size Print Page
water

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് രണ്ടു ദിവസം മാത്രം ശേഷിക്കെ ജനലക്ഷങ്ങൾ എത്തുന്ന മണക്കാട് പ്രദേശത്തെ കുടിവെള്ള വിതരണം സാധാരണ നിലയിൽ പുനഃസ്ഥാപിക്കണമെന്ന ആവശ്യം കുര്യാത്തി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അടിയന്തരമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് .


മാർച്ച് 15 ന് മുമ്പ് വാട്ടർ അതോറിറ്റി അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ഏറെനാളായി മണക്കാട് ഭാഗത്ത് ക്യത്യമായി കുടിവെള്ള വിതരണം നടക്കുന്നില്ലെന്ന് മണക്കാട് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ സമർപ്പിച്ച പരാതിയിൽ പറഞ്ഞു. മൂന്നു മാസമായി കുടിവെള്ള വിതരണം നീതിരഹിതമായി മുടങ്ങുന്നു. മുൻകൂട്ടി അറിയിപ്പ് നൽകാതെ വിതരണം നിലയ്ക്കുന്നു. രാത്രികാലത്ത് വല്ലപ്പോഴും മാത്രം വെള്ളം ലഭിക്കുമെന്നും പരാതിയിൽ പറഞ്ഞു.

TAGS: LOCAL NEWS, THIRUVANANTHAPURAM, ATTUKAL PONGALA, WARD, MANAKKAD, WATERISSUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.