രാവണേശ്വരം: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) മാർച്ച് മൂന്നിന് സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി അജാനൂർ പഞ്ചായത്ത് തല വാഹന ജാഥ നടത്തി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, നാല് ലേബർ കോഡുകൾ സംരക്ഷിക്കുക, വിത്ത് ബിൽ, വൈദ്യുതി ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന പ്രക്ഷോഭ സമരത്തിന്റെ പ്രചാരണാർത്ഥമാണ് വാഹന പ്രചരണ ജാഥ. മാക്കിയിൽ നിന്നും പ്രയാണം ആരംഭിച്ച വാഹന പ്രചരണ ജാഥ യൂണിയൻ ജില്ലാ സെക്രട്ടറി എം. ഗൗരി ഉദ്ഘാടനം ചെയ്തു. ബ്രീജ പാടിക്കാനം അദ്ധ്യക്ഷത വഹിച്ചു. ചെറാക്കോട്ട് കുഞ്ഞികണ്ണൻ, എ. കൃഷ്ണൻ, ഒ. മോഹനൻ, എം. ബാലകൃഷ്ണൻ, സുധാ അശോകൻ, ദീപ പ്രവീൺ, രതീഷ് വെള്ളംതട്ട, പി.എ. ശകുന്തള, പി. ഗംഗാധരൻ സംസാരിച്ചു. അനീഷ് ദീപം സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |