
കൂത്താട്ടുകുളം: അന്താരാഷ്ട്ര വനിത ദിനാഘോഷത്തിന്റെ ഭാഗമായി ആയുർവേദ മെഡിക്കൽ അസോസിയേഷൻ കൂത്താട്ടുകുളം ഏരിയ, കൂത്താട്ടുകുളം നഗരസഭ, ലയൻസ് ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും ആയുർവേദ ഉത്പന്നങ്ങളുടെ പരിചയപ്പെടുത്തലും സംഘടിപ്പിച്ചു. കൂത്താട്ടുകുളം ടൗൺഹാളിൽ നടന്ന ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. എൻ.പി. ശ്രീകല അദ്ധ്യക്ഷയായി. ജി. സുശീലാദേവി, മേരി വർഗീസ് എന്നിവരെ ആദരിച്ചു. ഡോ. ഹിമ ഏലിയാസ്, നഗരസഭ ചെയർപേഴ്സൺ റെജി ജോൺ, ലയൺസ് ക്ലബ് പ്രതിനിധി ജ്യോതി അനീഷ് , പ്രിൻസ് ജോൺ, പി.സി. ഭാസ്കരൻ, ഡോ. ജാസ്മിൻ സാം തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |