കോഴിക്കോട്: കുറഞ്ഞ വിലയിൽ നല്ല കോഴിയിറച്ചി ലഭ്യമാക്കിയ കേരള ചിക്കൻ ഔട്ട്ലെറ്റ് ഇനി നഗരത്തിലും. ജില്ലയിലെ 21ാമതും കോർപ്പറേഷൻ പരിധിയിലെ ആദ്യത്തേതുമായ ഔട്ട് ലെറ്റ് ഗാന്ധി റോഡിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സാധാരണ കോഴിയിറച്ചി, ലെെവ് കോഴിയിറച്ചി എന്നിവയ്ക്കു പുറമേ കുടുംബശ്രീ 'കേരള ചിക്കൻ' ബ്രാൻഡിൽ പുറത്തിറക്കുന്ന ഫ്രോസൺ മൂല്യവർദ്ധിത ഉത്പന്നങ്ങളായ ചിക്കൻ ഡ്രം സ്റ്റിക്‌സ്,ചിക്കൻ കറി കട്ട്, ബോൺലെസ് ബ്രസ്റ്റ്, ചിക്കൻ ബിരിയാണി കട്ട്, ഫുൾ ചിക്കൻ എന്നിവയും ലഭ്യമാണ്. റെഡി ടു ഈറ്റ് വിഭവങ്ങളായ ചിക്കൻ നഗട്സ്, ഹോട്ട് ഡോഗ്, ബഡ്ജറ്റ് ബെെറ്റ്സ് (ചിക്കൻ പാട്സ്) എന്നിവയും ഔട്ട്‌ലെറ്റുകളിൽ എത്തിക്കാൻ പദ്ധതിയുണ്ട്. വിപണി വിലയേക്കാൾ 30 മുതൽ 20 രൂപ വരെ കുറച്ചാണ് കേരള ചിക്കൻ വിൽപ്പന. ഗുണമേന്മയുള്ള കോഴിയിറച്ചി മിതമായ വിലയിൽ വിപണിയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ 2017ൽ കുടുംബശ്രീ വഴി തുടങ്ങിയ ‘കേരള ചിക്കൻ’ ഘട്ടംഘട്ടമായാണ് ഓരോ ജില്ലയിലേക്കും വ്യാപിപ്പിച്ചത്. സംസ്ഥാനത്ത് ഉപയോഗിക്കുന്ന ഇറച്ചിക്കോഴിയുടെ എട്ടുശതമാനത്തോളം ഉത്പാദിപ്പിക്കുന്നത് കേരള ചിക്കൻ വഴിയാണ്.
വില ഇങ്ങനെ (പൊതുവിപണി)
കോഴിയിറച്ചി- 204..........240
കോഴി .............137..............140
കേരള ചിക്കൻ ഇവിടങ്ങളിൽ
നന്മണ്ട, നടുവണ്ണൂർ, ഉള്ളേരി, തൂണേരി, പേരാമ്പ്ര, കൂട്ടാലിട, അത്തോളി, കായണ്ണ, തൊട്ടിൽപ്പാലം, കരുമല, ചേളന്നൂർ, ചീക്കിലോട്, ഈങ്ങാപ്പുഴ, ചെറുവണ്ണൂർ, മാവൂർ, ഓമശ്ശേരി, അരിക്കുളം, കൂളിമാട്, ഗാന്ധി റോഡ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |