SignIn
Kerala Kaumudi Online
Tuesday, 03 March 2026 4.16 AM IST

കർഷകസംഘം ഹെഡ് തപാൽ ഓഫീസ് മാർച്ച്

Increase Font Size Decrease Font Size Print Page
karshakasangam

കാഞ്ഞങ്ങാട്:നെല്ല് സംഭരണം തകർക്കുന്ന കേന്ദ്രസർക്കാർ നയം ഉപേക്ഷിക്കുക ,സംഭരിക്കുന്ന നെല്ലിന് സംസ്ഥാന സർക്കാർ നൽകുന്ന അധിക ബോണസ് നൽകരുതെന്ന കേന്ദ്രസർക്കാർ നയം തിരിച്ചെടുക്കുക നെല്ലിന്റെ സംഭരണവില വർദ്ധിപ്പിക്കൂക കേന്ദ്രസർക്കാരിന്റെ കർഷകർ വിരുദ്ധനയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷക സംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാകമ്മിറ്റി കാഞ്ഞങ്ങാട് മുഖ്യതപാൽ ഓഫീസിലേക്ക് മാർച്ചും, ധർണ്ണയും നടത്തി. നിരവധി ആളുകൾ പങ്കെടുത്ത് കാഞ്ഞങ്ങാട് പട്ടണത്തിൽ നിന്നും പ്രകടനം ആരംഭിച്ചു.തുടർന്ന് മുഖ്യ തപാൽ ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ കർഷകസംഘം ജില്ലാസെക്രട്ടറി പി.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു.ടി.പി.ശാന്ത സംസാരിച്ചു.ഏരിയ സെക്രട്ടറി മൂലക്കണ്ടം പ്രഭാകരൻ സ്വാഗതം പറഞ്ഞു.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.