
തിരുവല്ല: കോൽകളിയുടെ ആവേശത്തിൽ കൈയിലെ പരിക്ക് അക്ഷയ് മറന്നു. കോന്നി എസ്.എ.എസ് എസ്.എൻ.ഡി.പിയോഗം കോളേജിലെ ബി.ബി.എ മൂന്നാംവർഷ വിദ്യാർത്ഥി അക്ഷയ് കൃഷ്ണയാണ് പരിക്കേറ്റ കൈയുമായി കോൽകളിയിൽ പങ്കെടുത്തത്. നാട്ടിൽ ക്രിക്കറ്റ് കളിക്കവെയാണ് വലതുകൈയ്ക്ക് പരിക്കേറ്റത്. എന്നാൽ കോൽകളിയോടുള്ള ആവേശംകൊണ്ടു പിടിച്ചു നിൽക്കാനാവാതെ കൂട്ടുകാർക്കൊപ്പം പരിശീലനത്തിന് ചേർന്നു. ഇതോടെ പരിക്ക് കൂടുതൽ വഷളായി കൈയിൽ ബാൻഡ് ഇടേണ്ടിവന്നു. എന്നാൽ മത്സരം തുടങ്ങുംമുമ്പ് കൈയിലെ ബാൻഡ് ഊരി കൂട്ടുകാരുടെ കൈയിൽ കൊടുത്തിട്ട് സ്റ്റേജിൽ കയറി കൂട്ടുകാർക്കൊപ്പം ആവേശംചോരാതെ കോൽകളിച്ചു. വേദനിച്ചെങ്കിലും സാരമാക്കിയില്ല.രണ്ടാം സ്ഥാനവും സ്വന്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |