തിരുവല്ല : വികസനക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി കടപ്ര ഗ്രാമപഞ്ചായത്തിന്റെ 2026-27ലെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ജീവിൻ പുളിമ്പള്ളിൽ അവതരിപ്പിച്ചു. ക്രിമെറ്റോറിയം നിർമ്മിക്കാൻ 40 ലക്ഷവും ഷോപ്പിംഗ് കോംപ്ലക്സ് രണ്ടാംഘട്ട നിർമ്മാണത്തിന് 44.38 ലക്ഷവും ബഡ്ജറ്റിൽ വകയിരുത്തി. പാർപ്പിടം,കുടിവെള്ളം, വിദ്യാഭ്യാസം,ആരോഗ്യം, ശുചിത്വം, മൃഗസംരക്ഷണം, ക്ഷീരവികസനം, സാമൂഹ്യക്ഷേമം, വഴിവിളക്ക്, ലൈൻ എക്സ്റ്റൻഷൻ, മാലിന്യ സംസ്കരണം, സ്ത്രീശാക്തീകരണം, കുടുംബശ്രീ സ്ത്രീ സ്വയംതൊഴിൽ സംരംഭങ്ങൾ, അങ്കണവാടികളുടെ സംരക്ഷണം, സ്മാർട്ട് അങ്കണവാടി, ജലപരിശോധന, യുവജനക്ഷേമം, വയോജനക്ഷേമം, ഭിന്നശേഷി കുട്ടികളുടെ അവശ്യസാധനങ്ങൾ ഉൾപ്പെടെ 1.48 കോടി ചെലവഴിക്കും. ഉല്പാദന മേഖലക്ക് 90.79 ലക്ഷവും സേവന മേഖലക്ക് വികസനത്തിനായി 11.64 കോടിയും പശ്ചാത്തല മേഖലക്ക് 3,85 കോടിയും നീക്കിവച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിജി ആർ.പണിക്കർ അദ്ധ്യക്ഷയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |