SignIn
Kerala Kaumudi Online
Wednesday, 04 March 2026 10.12 PM IST

മീനുകൾ ചത്തുപൊങ്ങുന്നു, വെള്ളത്തിന് ദുർഗന്ധം, നടപടിക്ക് നിർദ്ദേശം

Increase Font Size Decrease Font Size Print Page
canal

തിരുവനന്തപുരം: തെക്കൻ കേരളത്തിലെ പ്രധാന ജലസ്രോതസായ എ.വി.എം. കനാലിലേക്ക് കുളത്തൂർ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള റിസോർട്ടുകളിൽ നിന്നുള്ള മലിനജലം ഒഴുക്കിവിടുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കുളത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

എ.വി.എം. കനാലിലെ വെള്ളത്തിന് നിറവ്യത്യാസവും ദുർഗന്ധവുമുണ്ടെന്ന് കുളത്തൂർ പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. മീനുകൾ ചത്തുപൊങ്ങുന്നുണ്ട്. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പഞ്ചായത്ത് പരിധിയിലുള്ള റിസോർട്ടുകളുടെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളും പ്ലാൻ സ്‌കെച്ച് രേഖകളും ഹാജരാക്കാൻ റിസോർട്ടുടമകൾക്ക് നിർദ്ദേശം നൽകിയിരുന്നു. രേഖകൾ ഹാജരാക്കിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കാനുള്ള നിയമ നടപടികൾ സ്വീകരിക്കാനും പഞ്ചായത്ത് കമ്മറ്റി തീരുമാനപ്രകാരം റിസോർട്ട് ഉടമകൾക്ക് നോട്ടീസ് നൽകിയിരുന്നു.

ഖരമാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾ സംബന്ധിച്ച പരിശോധനയ്ക്ക് ആവശ്യമായ സാങ്കേതിക സംവിധാനം നിലവിൽ പഞ്ചായത്തിന് ലഭ്യമല്ലെന്ന് റപ്പോർട്ടിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ കുളത്തൂർ ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന റസോർട്ടുകളിലെ മാലിന്യസംസ്‌കരണപ്രവർത്തനങ്ങൾ പരശോധിക്കാനും മാലിന്യം പുഴയലേക്ക് ഒഴുക്കിവിടുന്ന സ്ഥാപനങ്ങളെ കണ്ടെത്തി നടപടി സ്വീകരിക്കാനും മലിനീകരണ നിയന്ത്രണ ബോർഡിനും ശുചിത്വമിഷനും കത്ത് നൽകിയിട്ടുണ്ടെന്നും റപ്പോർട്ടിൽ പറഞ്ഞു.

പൊഴിതുറക്കുന്ന സമയത്താണ് റിസോർട്ടുകളിൽ നിന്നുള്ള ശുചിമുറി മാലിന്യങ്ങൾ നദിയിലേക്ക് ഒഴുക്കിവിടുന്നതെന്നും ആ സമയത്ത് പരിശോധന നടത്തിയാൽ ഇക്കാര്യം ബോധ്യമാകുമെന്നും പരാതിക്കാരനായ വി. അനു കമ്മീഷനെ അറിയിച്ചു

TAGS: LOCAL NEWS, THIRUVANANTHAPURAM, FISH, AVM CANAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.