അങ്കമാലി: അപകടത്തിൽ വിദ്യാർത്ഥിനി ജാസ്‌ലിയ മരിച്ച് 5 ദിവസം പിന്നിട്ടിട്ടും കാറോടിച്ച പ്രതിയെ പിടികൂടാത്തതിൽ പൊലീസിനെതിരെ വ്യാപക പ്രതിഷേധം. ജാസ്‌ലിയയ്ക്ക് നീതി ആവശ്യപ്പെട്ട് മോർണിംഗ് സ്റ്റാർ കോളേജ് വിദ്യാർത്ഥിനികൾ അങ്കമാലി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. യു.ഡി.എഫ്, ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് സംഘടനകളും സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തി.
ചാലാക്കൽ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശി സിറിയക് ജോർജ്, സഹപാഠി അക്ഷയ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. സിറിയക് ജോർജാണ് വാഹനമോടിച്ചിരുന്നത്. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് വാഹനവും കസ്റ്റഡിയിലെടുത്തു.
അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന അക്ഷയ് ബുധനാഴ്ച അങ്കമാലി സ്റ്റേഷനിലെത്തി മൊഴി നൽകി. എന്നാൽ കാറോടിച്ച സിറിയക് ജോർജിനെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |