
തൊടുപുഴ: ഹില്ലി അക്വ കുപ്പിവെള്ള കമ്പനി അടച്ചുപൂട്ടാൻ നടത്തുന്ന സർക്കാർ നീക്കത്തിനെതിരെ കേരള യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി മന്ത്രി റോഷി അഗസ്റ്റിന്റെ കോലം കത്തിച്ചു. മലങ്കരയിലെ ഹില്ലി അക്വ കുപ്പിവെള്ള കമ്പനി പണയപ്പെടുത്തി നാല് കോടി രൂപയ്ക്ക് കട്ടപ്പന, ആലുവ എന്നിവിടങ്ങളിൽ പുതിയ കമ്പനി തുടങ്ങാൻ നീക്കം നടത്തുന്ന തീരുമാനത്തിരെതിരെയായിരുന്നു പ്രതിഷേധം. സ്വകാര്യ കുടിവെള്ള കമ്പനികൾക്ക് വേണ്ടി ജനകീയ ബ്രാന്റായ ഹില്ലി അക്വ കുപ്പിവെള്ള കമ്പനി തകർക്കാനുള്ള നീക്കമാണ് മന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ പറഞ്ഞു. ഹില്ലി അക്വ കുപ്പിവെള്ള കമ്പനിക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് ക്ലമന്റ് ഇമ്മാനുവൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.സി സംസ്ഥാന പ്രസിഡന്റ് ജോൺസ് ജോർജ്ജ് കുന്നപ്പള്ളിയിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ജെയ്സ് ജോൺ താനത്തുപറമ്പിൽ, ഷിജോ മൂന്നുമാക്കൽ, ബ്ലസി ഉറുമ്പാട്ട്, രഞ്ജിത്ത് മനപ്പുറത്ത്, ഷാജി അറയ്ക്കൽ, പി.കെ സലിം, ജോർജ് ജെയിംസ്, സന്തു കാടങ്കാവിൽ, വിഷ്ണു സജി, പൗലോസ് ജോർജ്ജ്, സ്മിനു പുളിക്കൽ, എൻ. ഹരിശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |