അങ്കമാലി: സംസ്ഥാനത്ത് ആദ്യമായി അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി പ്രകാരം സ്ഥലവും വീടും നൽകുന്ന ആദ്യത്തെ നഗരസഭയായി അങ്കമാലി. സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഗസറ്റ് വിജ്ഞാപനം വഴി രജിസ്‌ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും അങ്കമാലി നഗരസഭയ്ക്ക് മാത്രമായി സർക്കാർ ഇളവ് നൽകി. ഭൂമിക്ക് അങ്കമാലി വില്ലേജിൽ ഉയർന്ന ന്യായവിലയുടെ അടിസ്ഥാന ത്തിൽ മുദ്രവിലയും രജിസ്‌ട്രേഷനും നൽകേണ്ടിവന്നിരുന്നെങ്കിൽ ഇപ്പോൾ വാങ്ങി നൽകിയ വീട് അടക്കമുള്ള വസ്തുവിന്റെ വിലയേക്കാൾ കൂടുമായിരുന്നു. നഗരസഭ ചെയർപേഴ്‌സൺ റീത്ത പോൾ അദ്ധ്യക്ഷയായ ചടങ്ങിൽ അങ്കമാലി എം.എൽ.എ. റോജി എം. ജോൺ മുഖ്യാതിഥിയായി, ജില്ലാ കളക്ടർ ജി. പ്രിയങ്ക ഭൂമിയുടെ ആധാരവും വീടിന്റെ താക്കോലും ഗുണഭോക്താവിന് കൈമാറി. ഡെപ്യൂട്ടി ചെയർപേഴ്‌സൺ വിൽസൺ മുണ്ടാടൻ , ബിനി കൃഷ്ണൻ കുട്ടി, വർഗീസ് വെമ്പിളിയത്ത്, ലക്‌സി ജോയി,ബാസ്റ്റിൻ ഡി പാറയ്ക്കൽ, വിനീത ദിലീപ്, ടി.വൈ. ഏല്യാസ്, കെ.എസ്. സുപ്രിയ , കൗൺസിലർമാരായ വീണ സുരേഷ്, ഷീന മനോജ്, ഗ്രേസി ദേവസി, കെ.ഡി.ജയൻ, ദീപ ജയകുമാർ, സുബ്രൻ കെ.ആർ., ലതിക രാജൻ, ഡെൻസി ടോണി, അഡ്വ.സാജി ജോസഫ്, സിജി പോൾ, ഷോബി ജോർജ്, നഗരസഭ സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ, മെമ്പർ സെക്രട്ടറി പ്രകാശ് സഖറിയ, രജനി ശിവദാസ്, ലില്ലി ജോണി, മുൻ കൗൺസിലർ ലേഖ മധു, റിസോഴ്‌സ് പേഴ്‌സൺ ശശി പി എന്നിവർ സന്നിതരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |