ബേപ്പൂർ: ചിരന്തന കലാകായിക സാംസ്കാരിക വേദി വാർഷിക സമ്മേളനം നടത്തി. ഭാരവാഹികളായി പ്രസിഡൻ്റ് സനോജ് കുമാർ ബേപ്പൂർ, സെക്രട്ടറി പൊന്നത്ത് ദേവരാജൻ, ട്രഷറർ കെ. രാമദാസൻ എന്നിവരെ തെരഞ്ഞെടുത്തു. പുതുതായി ആരംഭിച്ച സാംസ്കാരിക കേന്ദ്രവും ലൈബ്രറിയും പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദർശിച്ചു. കോഴിക്കോട് കോർപ്പറേഷൻ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട നിമ്മി പ്രശാന്ത്, കൊല്ലരത്ത് സുരേശന്‍, അനിതകുമാരി എന്നിവരെ അനുമോദിച്ചു, ലൈബ്രറിയിലേക്ക് പുസ്തകശേഖരണം കൊല്ലരത്ത് സുരേശൻ ഉദ്ഘാടനം ചെയ്തു. സനോജ് കുമാർ ബേപ്പൂർ അദ്ധ്യക്ഷത വഹിച്ചു, നിമ്മി പ്രശാന്ത്, കൊല്ലരത്ത് സുരേശൻ, അനിതകുമാരി, എ. ദിലീപ്കുമാർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |