
കളമശേരി: നീറ്റിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥികൾ കാറ്റലിസ്റ്റ് -2.0 നീറ്റ് മോക്ക് ടെസ്റ്റ് സീരീസ് സംഘടിപ്പിക്കുന്നു. നീറ്റ് മോക്ക് ടെസ്റ്റിന്റെ രണ്ടാം അദ്ധ്യായം ഏപ്രിൽ 22, 24, 26 തീയതികളിലായി സംഘടിപ്പിക്കും. സി.ഐ.എസ് ഗ്ലോബൽ എഡ്യൂക്കേഷനുമായി ചേർന്നാണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് വ്യക്തിഗത മെന്റർഷിപ്പ്, സംശയ നിവാരണ സെഷൻ, ചോദ്യോത്തര ബാങ്ക് ഉൾപ്പെടുന്ന സ്റ്റഡി മെറ്റീരിയൽസ് സൗജന്യമായി നൽകുമെന്ന് നവീൻ പ്രമോദ്, എ.ആരിഫ്, ഡോ. വൈഷ്ണവ് നാഥ്, റോൺ ജോസഫ് എന്നിവർ പറഞ്ഞു. വിശദവിവരങ്ങൾക്ക് catalystexam.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |