
ആലുവ: സ്വന്തമായി ഭൂമിയുണ്ടായിട്ടും വീട് നിർമ്മിക്കാനാകാതെ ബുദ്ധിമുട്ടുന്ന ആലുവ നിയോജക മണ്ഡലത്തിലെ വിധവകളായ അമ്മമാർക്കും മക്കൾക്കുമായി അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കിയ അമ്മക്കിളികൂട് പദ്ധതിപ്രകാരം നിർമ്മിക്കുന്ന 61-ാമത് വീടിന് ഹാരിസ് ബീരാൻ എം.പി ശിലാസ്ഥാപനം നിർവഹിച്ചു. എടത്തല 21-ാം വാർഡിൽ അൽഅമീൻ നഗറിൽ താമസിക്കുന്ന അമീനയ്ക്കായി നിർമ്മിക്കുന്ന വീട് സ്പോൺസർ ചെയ്തിരിക്കുന്നത് എ.എ.കെ ഇന്റർനാഷണൽ ഗ്രൂപ്പ് എം.ഡി എ.എ.കെ. മുസ്തഫയാണ്. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എ.എ. മായിൻ, മൈമൂനത്ത് സിദ്ധിക്ക്, ലിസി സെബാസ്റ്റ്യൻ, വി.കെ. മഹിള എന്നിവരും പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |