SignIn
Kerala Kaumudi Online
Wednesday, 22 April 2026 9.14 PM IST

കനാൽ തകർന്നു ; പുഞ്ച പാടത്തേക്കുള്ള പമ്പിംഗ് മുടങ്ങി

Increase Font Size Decrease Font Size Print Page
07-manjanam-kulam-padam
മഞ്ഞനംകുളം പാടശേഖരത്തിലെ ഓടയുടെ ഭിത്തി തകർന്ന നിലയിൽ

പന്തളം: കരിങ്ങാലി പാടശേഖരത്തിൽ ഉൾപ്പെടുന്ന മഞ്ഞനംകുളം പാടത്ത് വെള്ളമെത്തിക്കുന്ന കനാലി​ന്റെ ഭിത്തി തകർന്നതോടെ കൃഷിയിടത്തിലേക്കുള്ള പമ്പിംഗ് മുടങ്ങി. മുടിയൂർക്കോണം മഞ്ഞനംകുളം തെക്ക് പാടശേഖരത്തിലേക്ക് അച്ചൻകോവിലാറ്റിൽ നിന്ന് വെള്ളമെത്തിക്കുന്ന കനാലി​ന്റെ 15 മീറ്ററോളം ഭാഗമാണ് പാടത്തേക്ക് പതിച്ചത്. കനാലി​ന്റെ ഇരുവശത്തെയും ഭിത്തി വിണ്ടുകീറിയ നി​ലയി​ലാണ്.
വെള്ളം പമ്പുചെയ്യുന്നതിനിടയിൽ കഴിഞ്ഞയാഴ്ചയാണ് കനാൽ തകർന്നത്. അടിഭാഗം കരിങ്കൽകെട്ടി ബലപ്പെടുത്തിയശേഷം മുകളിലേക്ക് കോൺക്രീറ്റുചെയ്ത് ഉയർത്തിയതാണ് കനാൽ. തോട്ടക്കോണം ഭാഗത്തുള്ള പമ്പ് ഹൗസിൽ നിന്നുമാണ് മഞ്ഞനംകുളം പാടത്തേക്ക് വെള്ളം പമ്പുചെയ്യുന്നത്. തെക്ക് ഭാഗത്ത് വെള്ളത്തി​ന്റെ ബുദ്ധിമുട്ടുകാരണം കൂടുതൽ ഭാഗം തരിശിട്ടിരിക്കുകയാണ്. മുപ്പത് വർഷം മുമ്പ് പണിത കനാലാണ് തകർന്നത്.
ജലസേചനവകുപ്പുദ്യോഗസ്ഥരെത്തി പരിശോധന നടത്തി​. കരിങ്ങാലി പാട ശേഖരത്തിലെ നൂറുകണക്കിന് ഏക്കർ പുഞ്ചയാണ് ഈ വർഷവും തരിശായി കിടക്കുന്നത്. കഴിഞ്ഞ രണ്ടുവർഷമായി കരിങ്ങാലി പാടശേഖരത്തിലെ ചിറമുടി ഭാഗത്ത് വയലുകൾ തരിശ് കി​ടക്കുകയാണ്.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.