വർദ്ധനവ് 48 രൂപ
പീരുമേട്: തേയില, ഏലം മേഖലകളിലെ തൊഴിലാളികൾക്ക് ശമ്പളം വർദ്ധിപ്പിച്ച് ഉത്തരവായി. ദിവസക്കൂലി ഇനത്തിൽ 48 രൂപയുടെ വർദ്ധനവാണ് പ്രാബല്യത്തിൽ വന്നത്. തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയും, ട്രേഡ് യൂണിയൻ നേതാക്കളും തോട്ടം ഉടമകളും ഉൾപ്പെട്ട പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗത്തിലാണ് (പി.എൽ.സി ) യോഗത്തിലാണ് തീരുമാനം. തേയില, ഏലം, കാപ്പി, റബർ ഉൾപ്പെടെ വിവിധ തോട്ടം മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കെല്ലാം വർദ്ധിപ്പിച്ച ശമ്പളം ലഭിക്കും. 43 രൂപ അടിസ്ഥാന ശമ്പളത്തിലും, അഞ്ച് രൂപ ഇൻസെന്റീവുമായാണ് വർദ്ധനവ്. ഇതിന് പുറമേ ആയിരം രൂപ അഡ്വാൻസ് നൽകണമെന്ന മന്ത്രിയുടെ നിർദ്ദേശവും തോട്ടം ഉടമകൾ അംഗീകരിച്ചു. ഇതിൽ 500 രൂപ മാത്രം തൊഴിലാളികൾ തിരിച്ചടച്ചാൽ മതിയാകും. മൂന്നുവർഷത്തിനുശേഷമാണ് കൂലി വർദ്ധിപ്പിച്ചിരിക്കുന്നത്.
=ഏലം മേഖലയിൽ തൊഴിലാളിക്ക് 420 മുതൽ 450വരെയും, തേയിലതോട്ടം മേഖലയിൽ 390 മുതൽ 410വരെയുമായിരുന്നു ലഭിച്ചിരുന്നത്. അടിസ്ഥാന ശമ്പളത്തിൽ 43 രൂപ വർദ്ധനവും അഞ്ചുരൂപ അധികവും ചേർത്ത് ഇനിമുതൽ 458 രൂപ ലഭിക്കും.=
തൊഴിൽമന്ത്രിയുമായുള്ള ചർച്ചയിൽ വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് പി.എസ്.രാജൻ, ജയമോഹനൻ (സി.ഐ.ടി.യു) എച്ച്.രാജീവൻ, എം.വൈ. ഔസേപ്പ്, (എ.ഐ.ടി.യു.സി). എ.കെ മണി, ഇ.ബേബി (ഐ.എൻ.ടി.യു.സി) എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |