രാമനാട്ടുകര; രാമനാട്ടുകര മുനിസിപ്പാലിറ്റി മലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി "എക്കോ സെൻസ് - വിദ്യാർത്ഥി ഹരിത സ്കോളർഷിപ്പ്" വിതരണവും ശുചിത്വ ഉത്സവവും സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ കല്ലട മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ വി.മിഥുഷ അദ്ധ്യക്ഷത വഹിച്ചു. ഫൈസൽ പള്ളിയാളി, കെ.പി നാസർ, കെ.കെ മുഹമ്മദ്ക്കോയ, ടി.സുമതി, സജ്‌ന റഷീദ്, രാജീവ് കുമാർ, ,ഹാരിസ്, റമീന വെള്ളാശ്ശേരി, ബീന, ഷെൽമ, എൻ.സി ഹംസകോയ, ഷജിൽ കുമാർ പി എന്നിവർ പ്രസംഗിച്ചു. 75 വിദ്യാർത്ഥികൾക്ക് 1500 രൂപ വീതം സ്കോളർഷിപ്പും അംഗീകാരപത്രങ്ങളും കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |