SignIn
Kerala Kaumudi Online
Tuesday, 10 March 2026 2.15 PM IST

ലോൺ ആപ്പുകാർ മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; മനംനൊന്ത് 21കാരൻ ആസിഡ് കുടിച്ച് ജീവനൊടുക്കി

Increase Font Size Decrease Font Size Print Page
anand

തിരുവനന്തപുരം: ഓൺലൈൻ ലോൺ ആപ്പിന്റെ ഭീഷണിയെത്തുടർന്ന് 21കാരൻ ജീവനൊടുക്കി. ആര്യനാട് സ്വദേശിയായ ആനന്ദ് (സച്ചു) ആണ് മരിച്ചത്. ലോൺ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചതിൽ മനംനൊന്താണ് ആനന്ദ് ആത്മഹത്യ ചെയ്‌തത്.

മാർച്ച് ആറിന് വീടിനുള്ളിൽ ആസിഡ് കുടിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ച ആനന്ദിനെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. ലോൺ ആപ്പിൽ നിന്നും പണം എടുത്തതിന് പിന്നാലെ ആനന്ദിന് നിരന്തരമായി ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നുവെന്ന് പിതൃസഹോദരൻ അനിൽകുമാർ പറഞ്ഞു. പണം നൽകാതിരുന്നതോടെ യുവാവിന്റെ സ്വകാര്യ ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിക്കുകയായിരുന്നു.

സംഭവത്തിൽ ആനന്ദിന്റെ കുടുംബം പൊലീസിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്. യുവാക്കളുടെ ജീവനെടുക്കുന്ന ഇത്തരം ലോൺ ആപ്പുകൾക്കെതിരെ കർശന നടപടി വേണമെന്ന് വാർഡ് മെമ്പർ സുരേഷ് ആവശ്യപ്പെട്ടു. സംഭവത്തിൽ ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS: LOAN APP, DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.