
ആലപ്പുഴ: ജില്ലാ വനിത ശിശുവികസന ഓഫീസും ഡിസ്ട്രിക്ട് സങ്കലപ്പ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമനും സംയുക്തമായി അന്താരാഷ്ട്ര വനിതാദിനാഘോഷം സംഘടിപ്പിച്ചു. ജെൻഡർ പാർക്കിൽ നടന്ന പരിപാടി നഗരസഭാധ്യക്ഷ മോളി ജേക്കബ് ഉദ്ഘാടനം ചെയ്തു. വനിത ശിശുവികസന ഓഫീസർ വി.എസ് ഷിംന അധ്യക്ഷയായി. 'അവകാശങ്ങൾ, നീതി, പ്രവർത്തനം-എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടി' എന്ന വിഷയത്തിൽ അഡ്വ. ലിൻഡ ക്ലാസ് നയിച്ചു. എ.ഡി.എം ആശാ .സി. എബ്രഹാം, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ അംബുജാക്ഷി, ഐ.സി.ഡി.എസ് സെൽ ജില്ലാ പ്രോഗ്രാം ഓഫീസർ ജെ.മായാ ലക്ഷ്മി, വനിതാ സംരക്ഷണ ഓഫീസർ മായ എസ്. പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |