ആലുവ: ആലുവ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അൻവർ സാദത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തുംമുമ്പേ ആലുവ മാർക്കറ്റിൽ പര്യടനം നടത്തി. മാർക്കറ്റിലെ എല്ലാ സ്റ്റാളുകളിലുമെത്തി വോട്ട് അഭ്യർത്ഥിച്ച ശേഷമാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി മടങ്ങിയത്.
നഗരസഭ ചെയർപേഴ്സൺ സൈജി ജോളി, വൈസ് ചെയർമാൻ ഫാസിൽ ഹുസൈൻ, മുൻ ചെയർമാൻ എം.ഒ. ജോൺ, ലത്തീഫ് പൂഴിത്തറ, പി.എ. മുജീബ് എന്നിവരും നഗരസഭാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. സിവിൽ സ്റ്റേഷനിൽ തഹസിൽദാർ മുമ്പാകെ നാമനിർദ്ദേശ പ്രതിക സമർപ്പാക്കാനെത്തിയപ്പോൾ അങ്കമാലിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി റോജി എം. ജോണിനെ കണ്ടുമുട്ടിയതും പരസ്പരം ആശ്ലേഷിച്ചതും പ്രവർത്തകർക്ക് ആവേശമായി.
ഇന്ന് രാവിലെ കീഴ്മാട് പഞ്ചായത്തിലെ വിവിധ മേഖലകളിലും ഉച്ചകഴിഞ്ഞ് എടത്തല പഞ്ചായത്തിലും വോട്ടർമാരെ സന്ദർശിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |