തിരുവല്ല: യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വർഗീസ് മാമ്മൻ നാമനിർദേശ പത്രിക നൽകി. നഗരസഭ ഓഫീസിനു മുൻപിൽ നിന്നും പ്രകടനമായെത്തി വരണാധികാരി സബ് കളക്ടർ സുമിത് കുമാർ താക്കൂർ മുമ്പാകെ ഇന്നലെ ഉച്ചയ്ക്ക് 12.10നാണ് പത്രിക സമർപ്പിച്ചത്.
ആന്റോ ആന്റണി എം.പി, യു.ഡി.എഫ് നിയോജകമണ്ഡലം പ്രസിഡന്റ് ലാലു തോമസ്, രാജേഷ് ചാത്തങ്കരി, പി.എം.അനീർ എന്നിവരും ഒപ്പമുണ്ടായിരുന്നു. രാവിലെ മുൻ മന്ത്രി ഇ.ജോൺ ജേക്കബ്, മുൻ എം.എൽ.എമാരായ പി.സി.തോമസ്, മാമ്മൻ മത്തായി എന്നിരുടെയും മാതാപിതാക്കളുടെയും കല്ലറകളിൽ എത്തി പ്രാർത്ഥിച്ച ശേഷമാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. റോജി കാട്ടാശേരി, ബിനു വി.ഈപ്പൻ, ആർ.ജയകുമാർ, കുഞ്ഞുകോശി പോൾ, സാം ഈപ്പൻ, ഈപ്പൻ കുര്യൻ, രതീഷ് പാലിയിൽ, അജു ഉമ്മൻ, ജോർജ് മാത്യു, തോമസ് മാത്യു, കെ.വി. വർഗീസ്, തോമസ് കോശി എന്നിവർ നേതൃത്വം നൽകി,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |