കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ ബയോഡൈവേഴ്സിറ്റി ക്ലബിന്റെ ആഭിമുഖ്യത്തിൽ 'ബയോഡൈവേഴ്സിറ്റി പ്രൈഡ്സ് ഓഫ് കോഴിക്കോട്' വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു .പ്രിൻസിപ്പൽ ഡോ. ഫാ. ബിജു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ബയോഡൈവേഴ്‌സിറ്റി ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ ഡോ. മഞ്ജു കെ.പി ഉദ്ഘാടനം ചെയ്തു. ജില്ലയുടെ ഔദ്യോഗിക ചിഹ്നങ്ങളായ എട്ട് സ്‌പിഷീസുകളെ സെമിനാറിലൂടെ പരിചയപ്പെടുത്തി. ദേവ്ഷ്റൂം ബ്രാൻഡ് നെയിമിൽ, ദേവഗിരി കോളേജ് ബോട്ടണി ഡിപാർട്ട്മെന്റ് നടത്തുന്ന കൂൺകൃഷിയുടെ ലാഭവിഹിതം വിദ്യാർത്ഥികൾക്ക് കൈമാറി. പഠനത്തോടൊപ്പം കൃഷിയിലും വിപണനരംഗത്തും പ്രവർത്തിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു. ബോട്ടണി ഡിപ്പാർട്ട്മെന്റ് തലവൻ ഡോ. ഡെൽസ് പി സെബാസ്റ്റ്യൻ,വൈസ് പ്രിൻസിപ്പൽ ഡോ സതീഷ് ജോർജ്, ബയോഡൈവേഴ്സിറ്റി ക്ലബ് കോഓർഡിനേറ്റർ ഡോ. സൗമ്യ എസ്. എൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |