
ടെഹ്റാൻ : ഇറാന്റെ പുതിയ പരമോന്നത നേതാവ് അയത്തൊള്ള മൊജ്തബ ഖമനേയിയുടെ ആദ്യ ഔദ്യോഗിക സന്ദേശം ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ടു. പുതിയ നേതാവ് ആരായാലും വധിക്കുമെന്ന ഇസ്രയേലിന്റെയും അമേരിക്കയുടെയും ഭീഷണിക്കിടെ മൊജ്തബ പൊതുവേദിയിൽ ഇതുവരെ പ്രത്യക്ഷപ്പെടുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. നിലവിലെ അസാധാരണ സാഹചര്യത്തിലാണ് ഔദ്യോഗികമായി നിലപാട് വ്യക്തമാക്കി മൊജ്തബുടെ സന്ദേശം പുറത്തുവിട്ടത്. ആദ്യ സന്ദേശത്തിൽ ദേശീയ ഐക്യത്തിന് ആഹ്വാനം ചെയ്ത മൊജ്തബ ഇറാന്റെ ശത്രുക്കളെ സമ്മർദ്ദത്തിലാക്കാൻ ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടരുമെന്നും അറിയിച്ചു. ഇറാൻ അയൽക്കാരുമായുള്ള സൗഹൃദത്തിൽ വിശ്വസിക്കുന്നുവെന്നും അമേരിക്കൻ താവളങ്ങളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും അത് തുടരുമെന്നും മൊജ്തബ വ്യക്തമാക്കി. തന്റെ പിതാവ് അയത്തൊള്ള അലി ഖമനേയിയുടെയും മിനാബിലെ സ്കൂളിലെ പെൺകുട്ടികളുടെയും മരണത്തിന് പ്രതികാരം ചെയ്യുമെന്നും മൊജ്തബ മുന്നറിയിപ്പ് നൽകി,
യു.എസ്- ഇസ്രയേൽ ആക്രമണങ്ങളിൽ മൊജ്തബയ്ക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് ഒരു ദിവസത്തിന് ശേഷമാണ് വ്യാഴാഴ്ച സ്റ്റേറ്റ് ടെലിവിഷൻ മൊജ്തബ ഖമനേയിയുടെ സന്ദേശം സംപ്രേഷണം ചെയ്തത്. ബുധനാഴ്ച, സർക്കാർ ഉപദേഷ്ടാവും ഇറാൻ പ്രസിഡന്റിന്റെ മകനുമായ യൂസഫ് പെസെഷ്‌കിയാൻ, ഇറാൻ പരമോന്നത നേതാവ് 'സുരക്ഷിതനും ആരോഗ്യവാനു'മാണെന്ന് അറിയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |