
ഇരിട്ടി:ഇരിട്ടിനഗരസഭയിലെ വിവിധ പൊതു വിദ്യാലയങ്ങളിലെ യു.പി, ഹൈസ്ക്കൂൾ, പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർത്ഥികളിൽ ശുചിത്വ മേഖലയിൽ നടത്തിയ പ്രവർത്തനങ്ങളെയും പഠനപ്രവർത്തന മികവിനെയും ആദരിച്ചുകൊണ്ട് നടന്ന ശുചിത്വ പഠനോത്സവും ഹരിതസേന സ്കോളർഷിപ്പ് വിതരണവും നഗരസഭ വൈസ് ചെയർപേഴ്സൺ കെ.സോയ ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. ക്ലിൻസിറ്റി മാനേജർ കെ.വി.രാജീവൻ സ്വാഗതം പറഞ്ഞു.ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.കെ.ഷൈജു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ധനിഷ, നഗരസഭ സൂപ്രണ്ട് പി.വി.നിഷ,ഇംപ്ലിമെൻ്റ് ഓഫിസർ അബ്ദുൾ ഗഫൂർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.സ്ക്കൂൾ വിദ്യാർത്ഥികൾ തയ്യറാക്കിയ ശുചിത്വ പ്രവർത്തന ഡയറിയും, മാത്യകകളും ചടങ്ങിൽ പ്രദർശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |