SignIn
Kerala Kaumudi Online
Saturday, 14 March 2026 3.22 AM IST

അടുക്കള പുകയാൻ നെട്ടോട്ടം

Increase Font Size Decrease Font Size Print Page

പാചകവാതകക്ഷാമം: വിറകടുപ്പുകളിലേക്ക് മടങ്ങി അടുക്കളകൾ

കോലഞ്ചേരി: പാചകവാതക വിതരണം തടസപ്പെട്ടതോടെ വീടുകളിലും ഹോട്ടലുകളിലും വിറകടുപ്പുകൾ വീണ്ടും സജീവമാകുന്നു. പറമ്പുകളിൽ പാഴായിക്കിടക്കുന്ന മരങ്ങളും തെങ്ങോലയും ചിരട്ടയും മടലുമൊക്കെ വിറകായി ഉപയോഗിച്ചാണ് വീട്ടമ്മമാർ പ്രതിസന്ധി നേരിടുന്നത്. ഗ്രാമീണ മേഖലയിലുള്ളവർക്ക് വിറക് ലഭ്യമാണെങ്കിലും അദ്ധ്വാനം കൂടുതലായതിനാൽ ഗ്യാസ് സിലിണ്ടറുകളെയാണ് പാചകത്തിന് ആശ്രയിച്ചിരുന്നത്. എന്നാൽ, നഗരങ്ങളിലെ ഫ്ലാറ്റുകളിലും അപ്പാർട്ട്മെന്റുകളിലും താമസിക്കുന്നവരാണ് നിലവിൽ ഏറെ നട്ടംതിരിയുന്നത്.

ഫ്ലാറ്റുകളിൽ വിറകടുപ്പ് ഉപയോഗിക്കാൻ നിവർത്തിയില്ലാത്തതിനാൽ പാചകവാതക സിലിണ്ടറുകൾ അല്ലാതെ മറ്റ് മാർഗങ്ങളില്ലാത്ത അവസ്ഥയാണ്. പ്രതിസന്ധി നീളുമോ എന്ന ആശങ്കയിൽ പലരും അഡീഷണൽ സിലിണ്ടറുകൾ കരുതിവയ്ക്കുന്നുണ്ട്. വിതരണം സാധാരണ ഗതിയിലാകാൻ എത്ര കാലമെടുക്കുമെന്ന് വ്യക്തതയില്ലാത്തതും ആശങ്ക വർദ്ധിപ്പിക്കുന്നു.

ഇലക്ട്രോണിക്സ് കടകളിൽ തിരക്കേറുന്നു

ചെറിയ ടാങ്കിൽ ഡീസൽ ഒഴിച്ച് പമ്പ് ചെയ്ത് ഉപയോഗിക്കുന്ന സ്റ്റൗവുകൾക്ക് ആവശ്യക്കാർ ഏറിയതായി വ്യാപാരികൾ പറയുന്നു. മണ്ണെണ്ണ ഇന്ധനമാക്കി പ്രവർത്തിക്കുന്ന ഇത്തരം സ്റ്റൗവുകൾ, മണ്ണെണ്ണ ലഭ്യത കുറഞ്ഞതോടെ ഡീസൽ ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുന്നത്. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ വൈദ്യുതി അധിഷ്ഠിത അടുപ്പുകൾക്കും പുനരുപയോഗ ഊർജ്ജ സാങ്കേതിക വിദ്യകൾക്കും ആവശ്യകത വർദ്ധിച്ചു. ഇൻഡക്ഷൻ അടുപ്പുകളും ഇലക്ട്രിക് കുക്കറുകളും വാങ്ങാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പല ഇലക്ട്രോണിക് കടകളിലും ഇത്തരം ഉപകരണങ്ങളുടെ വില്പനയിൽ വലിയ വർദ്ധനയുണ്ടായതായി വ്യാപാരികൾ പറയുന്നു.

ഇൻഡക്ഷൻ അടുപ്പുകൾക്ക് കൂടുതൽ പ്രചാരം

വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇൻഡക്ഷൻ അടുപ്പുകൾ ഇപ്പോൾ നിരവധി വീടുകളിൽ ഗ്യാസ് അടുപ്പിന് ബദലായി ഉപയോഗിക്കപ്പെടുന്നു. പാചകം വേഗത്തിൽ നടത്താൻ കഴിയുന്നതും സുരക്ഷിതമായ സംവിധാനങ്ങളുള്ളതുമാണ് ഇതിന്റെ പ്രധാന ഗുണങ്ങൾ. ഓട്ടോ ഷട്ട് ഓഫ്, താപനിയന്ത്രണം തുടങ്ങിയ സൗകര്യങ്ങളും പല മോഡലുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

പകരം ഉപയോഗിക്കാവുന്ന മറ്റുമാർഗങ്ങൾ

ഇൻഫ്രാറെഡ് ഇലക്ട്രിക് സ്റ്റൗവ്: സാധാരണ പാത്രങ്ങൾ ഉപയോഗിച്ച് വൈദ്യുതിയിൽ പാചകം ചെയ്യാം
ഇലക്ട്രിക് റൈസ് കുക്കർ, മൾട്ടി കുക്കർ: അരി, കറി തുടങ്ങിയവ ഒരേ ഉപകരണത്തിൽ തയ്യാറാക്കാൻ സൗകര്യം
സോളാർ കുക്കർ: സൂര്യപ്രകാശം ഉപയോഗിച്ച് പാചകം ചെയ്യുന്ന പരിസ്ഥിതി സൗഹൃദ സംവിധാനം
ബയോഗ്യാസ് അടുപ്പ്: ജൈവ മാലിന്യങ്ങളിൽ നിന്ന് ഉത്പാദനം ചെയ്യുന്ന ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യാം

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.