SignIn
Kerala Kaumudi Online
Friday, 24 April 2026 6.05 PM IST

പേടിസ്വപ്നമായി നെല്ലാപ്പാറയിലെ അപകട വളവുകൾ

Increase Font Size Decrease Font Size Print Page

nellappara
സ്ഥിരം അപകടമേഖലയായ നെല്ലാപ്പാറ കുരിശുപള്ളിവളവ്

തൊടുപുഴ: അപകടം തുടർക്കഥയാകുന്ന നെല്ലാപ്പാറയിലെ വളവുകൾ വാഹനയാത്രികർക്ക് പേടി സ്വപ്നമാകുന്നു. ഈ വർഷം ചെറുതും വലുതുമായ അമ്പതോളം അപകടങ്ങളാണ് നടന്നത്. കരിങ്കുന്നം പൊലീസിന് റിപ്പോർട്ട് കിട്ടിയതും അല്ലാത്തതുമായ കണക്കുകൾ ചേർത്താണിത്. മൂവാറ്റുപുഴ-പുനലൂർ സംസ്ഥാന പാതയുടെ ഭാഗമായ നെല്ലാപ്പാറയിൽ ചൊവ്വാഴ്ച രാവിലെ കുരിശുപള്ളി വളവിൽ ലോറി മറിഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ അപകടം. ഇറക്കത്തിൽ നിയന്ത്രണം വിട്ട ലോറി റോഡ് സൈഡിലായി മറിയുകയായിരുന്നു. അടൂരിൽ നിന്ന് റബ്ബർ തടിയുമായി വന്ന പാലക്കാട് സ്വദേശിയുടെ ലോറിയാണ് അപകടത്തിൽപെട്ടത്. അൽപം മാറിയിരുന്നെങ്കിൽ മുപ്പതടിയോളം താഴേക്ക് വാഹനം പതിക്കുമായിരുന്നു. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടങ്ങൾ തുടർക്കഥയാകുമ്പോഴും പരിഹാര നടപടികൾ അകലെയാണ്. കുത്തനെയുള്ള ഇറക്കങ്ങളും ശാസ്ത്രീയമല്ലാത്ത കൊടുംവളവുകളുമാണ് അപകടങ്ങളുടെ മുഖ്യകാരണം. മുമ്പുണ്ടായിട്ടുള്ള ചില അപകടങ്ങളിൽ മരണവും സംഭവിച്ചിട്ടുണ്ട്. കുരിശുപള്ളി വളവിലും നെല്ലാപ്പാറ ജംഗ്ഷനോട് ചേർന്നുള്ള വളവിലുമാണ് പ്രധാനമായും അപകടങ്ങൾ നടക്കുന്നത്. ഇതിന് പുറമെ നടുക്കണ്ടം ജംഗ്ഷന് സമീപമുള്ള വളവും അപകടമേഖലയാണ്.

 നിലവാരമുണ്ട്,

പക്ഷേ സുരക്ഷയില്ല

അശാസ്ത്രീയമായ ചരിവുകളും കൃത്യമായ സുരക്ഷാസംവിധാനങ്ങളുടെ അഭാവവുമാണ് അപകടങ്ങൾക്ക് പ്രധാന കാരണം. അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ചതെന്ന് അവകാശപ്പെടുന്ന റോഡിൽ ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച സോളാർ വിളക്കുകൾ മാസങ്ങളായി പ്രവർത്തനരഹിതമാണ്. കൊടുംവളവുകളെക്കുറിച്ച് അപരിചിതരായ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകാൻ സിഗ്നലുകളോ റിഫ്ളക്ടറുകളോ കൃത്യമായി സ്ഥാപിച്ചിട്ടില്ല. നിയന്ത്രണം വിടുന്ന വലിയ വാഹനങ്ങളെ തടയാൻ നിലവിലുള്ള സുരക്ഷാ വേലികൾക്ക് സാധിക്കുന്നില്ല. കെ.എസ്.ടി.പി.യും പൊതുമരാമത്ത് വകുപ്പും പരസ്പരം പഴിപറയുന്നതല്ലാതെ അപകടങ്ങൾ ഒഴിവാക്കാനായുള്ള ക്രിയാത്മകമായ ഒരു നടപടിയുമെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

അപകടമൊഴിവാക്കാൻ

 വളവുകൾക്ക് മുന്നിലായി വലിയ ഹമ്പുകൾ സ്ഥാപിച്ച് വേഗത നിയന്ത്രിക്കാനാവശ്യമായ നടപടി സ്വീകരിക്കുക.

 അപകടവളവുകളിൽ ആധുനിക ട്രാഫിക് സിഗ്നലുകളും ബ്ലിങ്കർ ലൈറ്റുകളും സ്ഥാപിക്കുക

 പ്രവർത്തനരഹിതമായ സോളാർ വിളക്കുകൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കുക.

 ഹൈക്വാളിറ്റി ക്രാഷ് ബാരിയറുകളും റിഫ്ളക്ടറുകളും സ്ഥാപിക്കുക.

 റോഡിലെ അശാസ്ത്രീയമായ ചെരിവ് പരിഹരിക്കാൻ ശാശ്വതമായ പുനർനിർമാണം.

 വേഗനിയന്ത്രണത്തിനായി പൊലീസ്- മോട്ടോർവാഹനവകുപ്പ് പരിശോധനകൾ കർശനമാക്കുക

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.