
തിരുവനന്തപുരം: സംസ്ഥാനത്ത് വാണിജ്യ എൽ.പി.ജി സിലിണ്ടർ ലഭ്യത കുറഞ്ഞതോടെ കാറ്ററിംഗ് മേഖല കടുത്ത പ്രതിസന്ധിയിലായെന്ന് ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാറ്ററിംഗ് സ്ഥാപനങ്ങളിൽ അഞ്ച് സിലിണ്ടറിൽ കൂടുതൽ സൂക്ഷിക്കാൻ പാടില്ലെന്ന ഉത്തരവാണ് തിരിച്ചടിയാകുന്നത്. ഇതോടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തനം നിറുത്തി. സാമ്പത്തികനഷ്ടത്തിനൊപ്പം ആയിരക്കണക്കിനാളുകളുടെ തൊഴിലും ഉപജീവനവും അനിശ്ചിതത്വത്തിലായി. വിവാഹങ്ങൾ, സ്വീകരണങ്ങൾ, പൊതുപരിപാടികൾ, മതപരമായ ചടങ്ങുകൾ തുടങ്ങിയവയ്‌ക്ക് ഭക്ഷണമൊരുക്കൽ മുടങ്ങി. പ്രതിസന്ധി അടിയന്തരമായി പരിഹരിക്കാൻ കേന്ദ്ര-സംസഥാന സർക്കാരുകളും എണ്ണക്കമ്പനികളും ഇടപെടണമെന്ന് ഭാരവാഹികളായ വി. സുനുകുമാർ, ഫ്രാൻസിസ്, ആർ. മോഹൻകുമാർ എന്നിവർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |