SignIn
Kerala Kaumudi Online
Monday, 16 March 2026 8.18 PM IST

അനിൽകുമാറിനും കുടുംബത്തിനും കെ.സി. വേണുഗോപാൽ എം.പി നിർമ്മിച്ച് നൽകിയ 'സ്നേഹവീട്' കൈമാറി

Increase Font Size Decrease Font Size Print Page
4
ആലപ്പാട് ഒൻപതാം വാർഡിൽ അനിൽകുമാറിനും കുടുംബത്തിനുമായി നിർമ്മിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽ ദാന ചടങ്ങിൽ കെ.സി. വേണുഗോപാൽ എം.പിയും സി.ആർ. മഹേഷ് എം.എൽ.എയും

ആലപ്പാട്: മത്സ്യബന്ധനത്തിനിടെ പക്ഷാഘാതം പിടിപെട്ട് ഉപജീവനം വഴിമുട്ടിയ ആലപ്പാട് ഒൻപതാം വാർഡിലെ അനിൽകുമാറിനും കുടുംബത്തിനും കെ.സി.വേണുഗോപാൽ എം.പി നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം നടന്നു. സി.ആർ.മഹേഷ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ കെ.സി.വേണുഗോപാൽ എം.പിയാണ് താക്കോൽ കൈമാറിയത്. നിലംപൊത്താറായ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ വീട്ടിൽ ദുരിതമനുഭവിച്ചിരുന്ന അനിൽകുമാറിനും കുടുംബത്തിനും എം.പിയുടെ ഇടപെടലിലൂടെയാണ് പുതിയ വീട് യാഥാർത്ഥ്യമായത്. പ്ലസ് ടു വിദ്യാർത്ഥിനിയായ മകൾ നിഖിലയും ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന മകൾ നീതുവും ഭാര്യ ശ്രീജയും അടങ്ങുന്നതാണ് അനിൽകുമാറിന്റെ കുടുംബം.കുടുംബത്തിന്റെ ദയനീയാവസ്ഥ നേരിട്ട് മനസ്സിലാക്കിയ എം.പി, ആലപ്പാട് പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം രാജേഷ് ബെല്ലാരിക്ക് നൽകിയ നിർദ്ദേശാനുസരണമാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി.എസ്. വിനോദിന്റെ മേൽനോട്ടത്തിൽ കോൺട്രാക്ടർ എസ്.ശശികുമാർ 680 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ബി.എസ്.വിനോദിന്റെ അദ്ധ്യക്ഷതയിൽ നടന്ന സ്നേഹസംഗമം കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. സി.ആർ. മഹേഷ് എം.എൽ.എ, ആർ. രാജപ്രിയൻ, ജീദാസ്, പ്രസീതകുമാരി, വരുൺ ആലപ്പാട്, യു. ഉല്ലാസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.