
ഓമല്ലൂർ: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. ഓമല്ലൂർ കുരിശുമൂട് ജംഗ്ഷനിൽ നിന്ന് മഞ്ഞിനിക്കരയിലേക്ക് പോകും വഴി കല്ലുപാലത്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കും തോട്ടിലേക്കുമാണ് മാലിന്യം തള്ളുന്നത്. മാലിന്യ നിക്ഷേപം നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വാഹനങ്ങളിൽ എത്തുന്നവർ വലിയ ചാക്കിലാക്കി റോഡിൽ നിന്നാണ് മാലിന്യം നിക്ഷേപിക്കുന്നത്. മാംസാവശിഷ്ടങ്ങൾ, പച്ചക്കറി വേസ്റ്റുകൾ, ബാർബർ ഷോപ്പിൽ നിന്നുള്ള മാലിന്യങ്ങൾ, പ്ലാസ്റ്റിക് കുപ്പികൾ തുടങ്ങിയവ സ്ഥിരമായി ഇവിടെ നിക്ഷേപിക്കുന്നു. കല്ലുപാലം തോട്ടിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നു. വെള്ളമൊഴുക്ക് ഇല്ലാത്തതിനാൽ ഇവ കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നത് സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |