
കണ്ണൂർ: മട്ടന്നൂരിൽ മത്സരിക്കേണ്ടെന്നായിരുന്നു തന്റെയും തീരുമാനമെന്ന് കെ.കെ ശൈലജ എം.എൽ.എ. പേരാവൂരിൽ മത്സരിക്കാൻ തനിക്കെന്തിനാണ് അതൃപ്തിയെന്നും അവർ ചോദിച്ചു. ഉറച്ച മണ്ഡലമായ മട്ടന്നൂരിൽ മത്സരിക്കേണ്ടതില്ലെന്നായിരുന്നു പാർട്ടിയുടെ തീരുമാനം. പേരാവൂരിൽ മത്സരിക്കണമെന്ന് പാർട്ടി പറഞ്ഞു. അതിൽ സന്തോഷമേയുള്ളൂവെന്നും ശൈലജ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പിണറായി വിജയൻ തന്നെ വീണ്ടും മുഖ്യമന്ത്രിയാകും. ഇത്ര ആധുനികമായി കേരളത്തെ വളർത്തിയെടുത്തതിൽ പിണറായിക്ക് വലിയ പങ്കുണ്ട്. 10 വർഷക്കാലത്തെ മാറ്റം കേരളത്തിൽ കാണാം. ജി. സുധാകരന്റേത് വ്യക്തിപരമായ തീരുമാനമാണ്. പാർട്ടിയുടെ തീരുമാനം അംഗീകരിക്കുന്നവരാണ് തങ്ങൾ. ഓരോ കാലഘട്ടത്തിലും പാർട്ടിക്ക് ഓരോ തീരുമാനമുണ്ടാകും. അതിന്റെ പെരിൽ പിണങ്ങിപ്പോകുന്നതല്ല കമ്മ്യൂണിസ്റ്റുകാരുടെ രീതി. ആലപ്പുഴയിൽ പാർട്ടിക്ക് ഒരു കുഴപ്പവുമില്ലെന്നും ശൈലജ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |