കലഞ്ഞൂർ : കലഞ്ഞൂരിലെ പ്രധാന ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റും കാത്തിരിപ്പ് കേന്ദ്രവും വേണമെന്ന ആവശ്യം ശക്തമായി.
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലാണ് ജംഗ്ഷൻ. റോഡ് നവീകരണം കഴിഞ്ഞ് ഒരു വർഷത്തിലധികമായിട്ടും സിഗ്നൽ ലൈറ്റ് സ്ഥാപിക്കാൻ നടപടിയില്ല. .നാലു ദിശയിൽ നിന്നും റോഡുകളുണ്ട്. വാഹനങ്ങൾ അമിത വേഗത്തിലെത്തുന്നത് അപകടഭീഷണി ഉയർത്തുന്നു. പാടം ഭാഗത്തുനിന്നും ഇളമണ്ണൂർ -പൂതങ്കര ഭാഗത്ത് നിന്നും വരുന്ന വാഹന യാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നത് ഭീതിയോടെയാണ്. ഹോം ഗാർഡിന്റെ സേവനം മാത്രമാണ് ഈ ഭാഗത്തുള്ളത് . ജംഗ്ഷനിൽ കാത്തിരിപ്പുകേന്ദ്രവുമില്ല. കടകളുടെ തിണ്ണയിലാണ് ആളുകൾ ബസ് കാത്തുനിൽക്കുന്നത്. റോഡ് നവീകരണത്തിന്റെ ഭാഗമായി മറ്റു പ്രദേശങ്ങളിലെല്ലാം ആധുനിക രീതിയിലുള്ള കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |