
കിണറ്റിൽ വീണ പ്രതി പിടിയിൽ
ഒല്ലൂർ (തൃശൂർ): ക്രിസ്റ്റഫർ നഗറിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു. ക്രിസ്റ്റഫർ നഗർ സ്വദേശി പുത്തൂർ വീട്ടിൽ ഫ്രാൻസിസിന്റെ മകൾ സൗമ്യ (46) ആണ് മരിച്ചത്. പ്രതി ക്രിസ്റ്റഫർ നഗർ സ്വദേശി അപ്പാടൻ തോമസിനെ ഒല്ലൂർ പൊലീസ് പിടികൂടി. സംഭവത്തിനുശേഷം ഓടി രക്ഷപ്പെടുന്നതിനിടെ പ്രതി കിണറ്റിൽ വീഴുകയായിരുന്നു. ഫയർഫോഴ്‌സെത്തിയാണ് പ്രതിയെ കിണറ്റിൽനിന്ന് കയറ്റിയത്. ഇന്നലെ വെെകിട്ട് ആറോടെ യുവതിയുടെ വീടിന് സമീപത്തെ റോഡിൽവച്ചായിരുന്നു പ്രതി യുവതിയെ കത്തികൊണ്ട് കുത്തിയത്. യുവതിയെ ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മക്കൾ: ആഗ്ന, ആരോൺ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |