
തൃശൂർ: മണ്ണുത്തി കൊഴുക്കുള്ളിയിൽ പൊലീസിന് നേരെ ഗുണ്ടാ ആക്രമണം. സംഭവത്തിൽ ഒല്ലൂർ സ്റ്റേഷനിലെ എസ്‌ഐ വരുണിന്റെ കൈക്ക് കുത്തേറ്റു. കൈപ്പത്തിക്കുള്ളിലാണ് കുത്തേറ്റത്. പരിക്ക് സാരമുള്ളതാണോ എന്ന് വ്യക്തമല്ല. ആക്രമണവുമായി ബന്ധപ്പെട്ട് വിഷ്ണുജിത്ത്, ജിഷ്ണു എന്നിവരെ പൊലീസ് പിടികൂടി.
മൂർക്കിനിക്കര കൊലപാതക കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരുമെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞവർഷം നെല്ലങ്കരയിൽ മണ്ണുത്തി പൊലീസിന് നേരെ ആക്രമണം നടത്തിയ സംഘത്തിലും ഇവരുണ്ട്. വിഷ്ണു ജിത്തിനെതിരെ മണ്ണുത്തി സ്റ്റേഷനിൽ കാപ്പ ചുമത്തിയിട്ടുണ്ട്. ഇയാളെ പിടികൂടാൻ എത്തിയതായിരുന്നു പൊലീസ് സംഘം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |