കോഴിക്കോട്: മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഹോം വോട്ടിംഗിനും പോസ്റ്റൽ വോട്ടിംഗിനുമുള്ള അപേക്ഷകൾ ഫോറം 12 ഡിയിൽ 21നകം സമർപ്പിക്കണം. അപേക്ഷയുടെ മാതൃക ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിൽ (https://kozhikode.nic.in/en/postal-ballot-form-12d/) ലഭ്യമാണ്. ഹോം വോട്ടിംഗിനുള്ള അപേക്ഷകൾ ബൂത്ത് ലെവൽ ഓഫീസർമാർ മുഖാന്തരം നൽകാം. നിലവിൽ വോട്ടർ പട്ടികയിൽ മുതിർന്നവർ അഥവാ ഭിന്നശേഷിക്കാർ എന്ന് രേഖപ്പെടുത്തിയവർക്കാണ് ഹോം വോട്ടിംഗ് സൗകര്യം ലഭിക്കുക. അർഹരായ ഭിന്നശേഷിക്കാർ അപേക്ഷയോടൊപ്പം ഭിന്നശേഷിത്വം വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |