
തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജ് ഗണിതശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഗണിതശാസ്ത്ര പൈ ദിനം ആഘോഷിച്ചു. പ്രിൻസിപ്പൾ ഡോ. ആർ.അനിത ഉദ്ഘാടനം ചെയ്തു. ഗണിതശാസ്ത്ര വിഭാഗം മേധാവി ലിനി മറിയം മാത്യു അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ പ്രതിഭാപുരസ്‌കാരവും, രവി പിള്ള ഫൗണ്ടേഷന്റെ അക്കാഡമിക് എക്സലൻസ് അവാർഡും നേടിയ രണ്ടാം വർഷ എം.എസ്.സി മാത്തമാറ്റിക്സ് വിദ്യാർത്ഥിനി ഐശ്വര്യ സജീവനെ ഉപഹാരം നൽകി അനുമോദിച്ചു. അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. കെ.എം.ബേബി സ്മിത, ഡോ. ദീപ.എച്ച്. നായർ, ഡോ. എൻ.ജിസി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |