
വൈക്കം: എൻ.ഡി.എ സ്ഥാനാർത്ഥി കെ.അജിത്ത് വൈക്കം നഗരത്തിൽ വോട്ടർമാരെ കണ്ട് പ്രചാരണത്തിന് തുടക്കം കുറിച്ചു.
വൈക്കം ക്ഷേത്രപരിസരത്ത് നിന്നുമാണ് പ്രചാരണം ആരംഭിച്ചത്. വൈക്കത്തിന്റെ സമഗ്രമായ മാറ്റത്തിന് വേണ്ടിയാണ് ഈ പോരാട്ടമെന്നും ജനങ്ങളുടെ സ്‌നേഹവും പിന്തുണയും വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്നും പര്യടനത്തിനിടെ കെ.അജിത്ത് പറഞ്ഞു. ബി.ജെ.പി, ബി.ഡി.ജെ.എസ് തുടങ്ങിയ എൻ.ഡി.എ ഘടകകക്ഷികളിലെ പ്രമുഖ നേതാക്കളും പര്യടനത്തിൽ ഉടനീളം സ്ഥാനാർത്ഥിയെ അനുഗമിച്ചു. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ ഗ്രാമീണ മേഖലകളിൽ പര്യടനം തുടരാനാണ് എൻ.ഡി.എ നേതൃത്വത്തിന്റെ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |