
തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.എം.എ ഷമീർ ഇന്നലെ ഉച്ചയോടെ ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെത്തി. വൈസ് ചാൻസ്ലർ ഡോ.ബഹാഉദ്ദീൻ നദ്വിയും സെക്രട്ടറിയുമായ യു.ഷാഫി ഹാജിയും ചേർന്ന് സ്ഥാനാർത്ഥിയെ സ്വീകരിച്ചു. ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ്, സി.എച്ച് മഹ്മൂദ് ഹാജി, വി.പികോയ ഹാജി, യു.കെ മുസ്തഫ മാസ്റ്റർ, വി.ടി.സുബൈർ തങ്ങൾ, റഫീഖ് പാറക്കൽ, സി.കെ.എ.റസാഖ്, എം.അബ്ദുറഹ്മാൻ കുട്ടി, യു.എ.റസാഖ്, മുസ്തഫ പാലാത്ത്, ഉള്ളാട്ട് ഇസ്സു ഇസ്മായീൽ, സൈനു ഉള്ളാട്ട്, അയ്യൂബ് തലാപ്പിൽ, റിയാസ് തോട്ടുങ്ങൽ, ബാപ്പുട്ടി ചെമ്മാട് എന്നിവരും ഷമീറിനൊപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |